കോഴിക്കോട്: വിദേശ മലയാളികള്‍ക്ക് നിയമസഹായവും പരിരക്ഷയും ലഭ്യമാക്കാനുള്ള പ്രവാസി നിയമ സഹായകേന്ദ്രം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളിലും ഇതിനായി ലീഗല്‍ അഡൈ്വസര്‍മാരെ തേടിക്കൊണ്ടിരിക്കയാണ്. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രവാസികളില്‍നിന്ന് എന്ത് കിട്ടും എന്ന സമീപനം മാറ്റി അവരെ പരിഗണിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സമ്മേളനങ്ങള്‍ നടത്തുന്നതല്ലാതെ പ്രവാസികള്‍ക്കായി ഒന്നുംചെയ്യുന്നില്ല. വാരാണസിയിലെ ദേശീയ പ്രവാസി ദിനാഘോഷത്തില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തും. പ്രവാസികളുടെ ആവശ്യങ്ങള്‍ കടലാസിലുറങ്ങുകയാണ് പതിവ്. ഈ അവസ്ഥക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റംവരുത്തി. പുനരധിവാസത്തിനായി 12.5 കോടി വിനിയോഗിച്ചു. എംബസി അറ്റസ്‌റ്റേഷന്‍ കൂടുതല്‍ രാജ്യങ്ങളില്‍ നോര്‍ക്ക മുഖേന തുടങ്ങാനായി. തന്റേതല്ലാത്ത കാരണത്താല്‍ ജയിലിലടയ്ക്കപ്പെട്ട വിദേശമലയാളിയെ നാട്ടിലെത്തിക്കാനുള്ള സ്വപ്‌നസാഫല്യം പദ്ധതിയും നിരവധിപേര്‍ക്ക് തുണയായി. കേന്ദ്രസര്‍ക്കാര്‍ മതത്തെ രാഷ്ട്രീയായുധമാക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിന്റെ ഇടതുപക്ഷ മനസ്സ് വിപുലമാക്കാനാകണമെന്നും മന്ത്രി പറഞ്ഞു.
Post Your Comments