Latest NewsGulf

മസ്‌കറ്റ്- ദുബായ് ബസ് റൂട്ടില്‍ മാറ്റം

മസ്‌കറ്റ് : മസ്‌കറ്റില്‍നിന്ന് ദുബായിലേക്കുള്ള മുവാസലാത്ത് ബസ് സര്‍വീസ് റൂട്ടില്‍ മാറ്റം വരുത്തി. മസ്‌കറ്റ് അസൈബിയിലെ മുവാസലാത്ത് ആസ്ഥാനത്തുനിന്ന് ആരംഭിക്കുന്ന സര്‍വീസ് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ സഹ്‌വ ടവര്‍, മബേല, ബര്‍ക, അല്‍മിന, സുവൈഖ്, ഖാബൂറ, സഹം, സുഹാര്‍ എന്നിവിടങ്ങള്‍ പിന്നിട്ട് ദുബായിലെ റാഷിദിയ ബസ്‌സ്റ്റേഷനില്‍ അവസാനിക്കും.

തിരിച്ചും ഇതേറൂട്ടില്‍ തന്നെയാകും സര്‍വീസ്. ഈ മാസം 21 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മസ്‌കറ്റ് -ദുബായ് റൂട്ടില്‍ നിലവില്‍ ദിനംപ്രതി മുവാസലാത്ത് മൂന്ന് സര്‍വീസുകളാണ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button