തിരുവനന്തപുരം : ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റിദ്ധാരണാജനകവും വസ്തുതാ വിരുദ്ധവുമായ പട്ടിക നല്‍കുക വഴി സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സ്വയം അപഹാസ്യരായെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍.ശബരിമലയില്‍ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന്‍മാരെ വരെ നാണം കെടുത്തിയ മുഖ്യമന്ത്രി സങ്കുചിത രാഷ്ട്രീയം ലക്ഷ്യം ലാക്കാക്കി വീണ്ടും കേരള പോലീസിനെ കുരങ്ങുകളിപ്പിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പിടിപ്പുകേടിനും കൃത്യവിലോപത്തിനും പേരു കേട്ട സംസ്ഥാന സര്‍ക്കാര്‍ ഒരിക്കല്‍ കൂടി തങ്ങളുടെ കഴിവ്‌കേട് പരമോന്നത കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ തെളിയിച്ചുവെന്നും ഈ സംഭവം കേരളത്തിനാകെ നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല പ്രശ്‌നത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമാക്കി മുന്നോട്ട് പോകുന്ന സി.പി.എമ്മും ഇടതുസര്‍ക്കാരും വീണ്ടും കപട സത്യവാങ്മൂലത്തിലൂടെ ബോധപൂര്‍വ്വമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments