UAELatest NewsGulf

ദുബായില്‍ നീണ്ട 33 വര്‍ഷമായി തന്നില്‍ നിന്ന് വേര്‍പിരിഞ്ഞ് പോയ മകളെ അമ്മ കണ്ടെത്തി

ദുബായ്  : നീണ്ട 33 വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം സ്വന്തം മകളെ അമ്മ ദുബായ് പോലീസിലെ എയര്‍പോര്‍ട്ട് സുരക്ഷ ജീവനക്കാരുടെ സഹായത്തോടെ കണ്ടെത്തി. മകള്‍ക്ക് ആറ് വയസ് പ്രായമുളളപ്പോഴാണ് വേര്‍പിരിയുന്നത്. ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മക്കളെ പിതാവ് കൊണ്ടുപോകുകയായിരുന്നു. ആറാം വയസില്‍ യാത്രയായ മകളെ ഒരുനോക്ക് കാണണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായെങ്കിലും നടന്നില്ല.

അവസാനം ഒരു എമിറാത്തിയുമായുളള രണ്ടാം വിവാഹത്തിന് ശേഷം യുഎഇ യില്‍ എത്തിയ ശേഷം മകളെ കണ്ടുപിടിക്കുന്നതിനുളള ശ്രമം തുടര്‍ന്ന് കൊണ്ടിരുന്നു. അപ്പോഴേക്കും മകള്‍ വളര്‍ന്ന് വിവാഹവും കഴിഞ്ഞിരുന്നു. എങ്കിലും തന്‍റെ മകളെ ഒരു നോക്ക് കാണണമെന്ന അടങ്ങാത്ത ആഗ്രഹത്തില്‍ നിന്ന് ആ അമ്മ പിന്‍ വാങ്ങിയില്ല.

അവസാനം എയര്‍പോര്‍ട്ട് സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ മകളെ കണ്ടെത്തുകയായിരുന്നു. അമ്മയുംമകളേയും ഒരുമിപ്പിച്ചതിന് സഹായ സഹകരണം നല്‍കിയ എല്ലാവര്‍ക്കും ഒരുമിച്ച് കണ്ട വേദിയില്‍ വെച്ച് തന്നെ നന്ദിയും പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button