തലശ്ശേരി: സ്ത്രീശാക്തീകരണം ഉറപ്പു വരുത്തി സ്വയംപര്യാപ്ത കുടുംബങ്ങളെ സൃഷ്ടിക്കാൻ നൂതന പദ്ധതികളുമായി കിവീസ് വുമൺസ് ഓർഗനൈസേഷൻ പ്രവർത്തനം തുടങ്ങി. സാമൂഹ്യ വളർച്ച ലക്ഷ്യമിട്ടുള്ള അക്കാദമിക് പരിശീലനം, സുസ്ഥിര ജൈവ കൃഷി, ഉല്പന്ന നിർമാണ പരിശീലനം, ഉല്പാദകരായ സ്ത്രീകൾക്ക് വിപണി കണ്ടെത്താനുള്ള ഹെൽപ് ഡെസ്ക്, തൊഴിൽ നൈപുണ്യ പരിശീലനം എന്നിവയാണ് കിവീസ് സ്ത്രീ കൂട്ടായ്മയുടെ പ്രധാന പ്രവർത്തനങ്ങൾ.
വുമൺ ഒർഗനൈസേഷൻ തലശ്ശേരി സംഗമം ജംഗ്ഷനിൽ ആരംഭിച്ച പുതിയ ഓഫീസ് ചെടിയമ്മ എന്നറിയപ്പെടുന്ന അന്നമ്മ ദേവസ്വയും ശിശുദിന ഗാനാലാപനത്തിലൂടെ ശ്രദ്ധേയയായ ഉഷ ടീച്ചറും ചേർന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു.
Post Your Comments