ബംഗളൂരു: കര്‍ണാടകയില്‍ നിര്‍ണ്ണായക രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകുന്നേരം ആരംഭിച്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. അതേസമയം, വിമതരായ 4 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല. എന്നാല്‍ രണ്ട് എംഎല്‍എമാര്‍ വരാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടുണ്ട്.
ഉമേഷ് യാദവും ബി നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്.എന്നാല്‍ മുന്‍ മന്ത്രിയായിരുന്ന രമേഷ് ജര്‍ക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനില്‍ക്കുകയാണ്. ഇവര്‍ കാരണവും ബോധിപ്പിച്ചിട്ടില്ല.ആകെ 75 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 80 അംഗങ്ങളാണ് കോണ്‍ഗ്രസിന് കര്‍ണാടക നിയമസഭയിലുള്ള അംഗബലം.സഖ്യ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമാണ് ഈ യോഗത്തിനുള്ളത്. കോണ്‍ഗ്രസിന്‍റെ എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും യോഗത്തിനെത്തണം എന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്ന നിര്‍ദേശം.
കൂടാതെ, യോഗത്തില്‍ പങ്കെടുക്കാത്തവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്നും, കൂറുമാറ്റ നിരോധന നിയമ പ്രകാരം കേസെടുക്കുമെന്നും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ മുന്‍പ് വ്യക്തമാക്കിയിരുന്നു.എന്തു വിലകൊടുത്തും വിമതരെ കൂടെ നിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. വിമതർക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപോർട്ടുകൾ.
Post Your Comments