Latest NewsKerala

മത്സ്യത്തൊഴിലാളികളുടെ മനസ്സ് കാണാത്ത സര്‍ക്കാരാണ് എല്‍ഡിഎഫിന്റെതെന്ന് കെ.സുധാകരന്‍

കണ്ണൂര്‍ : പ്രളയകാലത്ത് സ്വന്തം ജീവന്‍ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങി  പുറപ്പെട്ട കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനസ്സ് കാണാത്ത സര്‍ക്കാരാണ് എല്‍ഡിഎഫിന്റെതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

അഖിലേന്ത്യമത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ ഒരു നിലവാരവും മുഖ്യമന്ത്രി പിണറായി കാണിക്കുന്നില്ലെന്ന് സുധാകരന്‍ ആരോപിച്ചു. മുതിര്‍ന്ന മത്സ്യത്തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് എ.ടി.നിഷാത് അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button