
ചെന്നൈ : തമിഴ്‌നാട്ടില്‍ ബിജെപിക്ക് വളരുവാന്‍ ഭരണകക്ഷിയായ അണ്ണാഡിഎംകെ സഹായിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് അണ്ണാ ഡിഎംകെ നേതാവും എംപിയുമായ തമ്പിദുരൈ.
തങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും തമിഴ്‌നാട്ടില്‍ പിടിമുറുക്കാന്‍ അവരെ സഹായിക്കും എന്ന് പറയുന്നതും തമാശയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ബി.ജെ.പി അവരുടെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ.’ തമ്പിദുരൈ പറഞ്ഞു.
വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷി നേതാവ് കൂടിയായ തമ്പിദുരൈ ഇത്തരമൊരു പ്രസ്താവന നടത്തിയത്.
Post Your Comments