ഭീമൻ പഴുതാരയെ കാണണമെങ്കില്‍ പെറുവിലെത്തണം. നമ്മള് കണ്ടിട്ടുള്ളതുപോലെ വെറും മൂന്ന് സെന്റിമീറ്ററൊക്കെ വലിപ്പംവരുന്ന പഴുതാരകളല്ല, 30 സെന്റിമീറ്ററിലധികം നീളംവരുന്ന പഴതാരകളുണ്ട് പെറുവില്‍.
ആമസോണിയന്‍ സെന്റിപീഡ് അല്ലെങ്കില്‍ പെറുവിയന്‍ സെന്റിപീഡ് എന്നറിയപ്പെടുന്ന ഈ പെറൂവിയന്‍ പഴുതാരകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴുതാരവര്ഗമാണ്. രൂപത്തിലും നിറത്തിലുമൊക്കെ ഇവ എല്ലാ പഴുതാരകളെയും പോലെയാണെങ്കിലും വിഷത്തിന്റെ കാര്യത്തില്‍ ഇവര്‍ കേമന്മാര് തന്നെ. ഒരു മനുഷ്യജീവനെടുക്കാന്‍ തക്ക വിഷമുണ്ടാകും ഇവയ്ക്ക്.
ചിലയിനം പാമ്ബുകളും പല്ലികളും ചിലന്തികളുമൊക്കെയാണ് ഈ ഭീമന് പഴുതാരകളുടെ ഇഷ്ടവിഭവങ്ങള്‍. പെറുവില്‍ മാത്രമാണ് ഇവ കാണപ്പെടുന്നതെങ്കിലും ചൈന ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇവയെ ഓമനിച്ചു വളര്‍ത്തുന്നവരുമുണ്ട്. ഏകദേശം 300 ഡോളര്‍ വരെയാണ് രാജ്യാന്തര വിപണിയില്‍ ഈ പഴുതാരകളുടെ വില. അതേസമയം, തായ്വാനിലെ വിദ്യാര്‍ത്ഥിയായ നിയോ ചെങ് ജിയുടെ കയ്യിലാണ് നിലവില്‍ ഏറ്റവും വലിയ പെറുവീയന്‍ പഴുതാരയുള്ളത്. 42 സെന്റിമീറ്ററാണ് ഇതിന്റെ നീളം. 2014 ലാണ് ഈ പഴുതാരയെ നിയോ ചെങ് വാങ്ങുന്നത്.
Post Your Comments