വഡോദര: അവിഹിത ബന്ധത്തെ ചൊല്ലിയുണ്ടായ വഴക്ക് അവാസാനിച്ചത് കൊലപാതകത്തിൽ. ഗുജറാത്തിലെ പഞ്ചമഹല് ജില്ലയിലെ ഗോവിന്ദി ഗ്രാമത്തിൽ ഭര്‍ത്താവിനെ യുവതി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി. ഗുരുജി മനോര്‍ഭായ് താദ്വി എന്നയാളാണ് മരിച്ചത്. ഇയാളുടെ ഭാര്യ ബുധിബനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധിബെന്റെ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ എന്നും വഴക്കിടാറുണ്ടായിരുന്നു. സംഭവം ദിവസം അത്താഴം കഴിക്കുന്നതിനായി വീട്ടിൽ എത്തിയ താദ്വി ഭാര്യുടെ കാമുകന്റെ പേരില്‍ വഴിക്കിട്ടു. രോഷം പൂണ്ട ബുദ്ധിബെന്‍ താദ്വിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ താദ്വിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിറ്റേദിവസം രാവിലെ മരണത്തിന് കീഴടങ്ങിയെന്നും ബുധിബെനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
രണ്ട് വർഷങ്ങൾക്ക് മുൻപ് താദ്വിയെ ഉപേക്ഷിച്ച് ബുധിബെന് കാമുകനോടൊപ്പം പോയിരുന്നു. സംഭവത്തിന് മൂന്ന് മാസം മുൻപാണ് ഇവർ തിരിച്ചെത്തിയത്.
Post Your Comments