കൊല്ലം: ആലപ്പാട്ടെ സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ഇനിയും സമരം തുടരുന്നത് ശരിയല്ലെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ആലപ്പാട്ടെ ഭൂമി സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്നും പുതിയ ആവശ്യങ്ങള്‍ വയ്ക്കുന്നത് ശരിയല്ലെന്നും രണ്ട് കമ്പനികള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ദൗര്‍ഭാഗ്യകരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിന്റെ ഭാഗമായുള്ള സീ വാഷിങ് നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒരു മാസത്തേക്കാണ് നിര്‍ത്തി വെക്കുന്നത്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരുന്നതുവരെ സീ വാഷിങ് നിര്‍ത്തിവെക്കാനാണ് തീരുമാനമായത്. എന്നാല്‍ ഇന്‍ലാന്‍ഡ് വാഷിങ് തുടരും. ആലപ്പാട് തീരത്തെ കടല്‍ഭിത്തി ശക്തിപ്പെടുത്താനും തീരുമാനമായി.
Post Your Comments