ബംഗളൂരു: കര്‍ണാടക രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. കോൺഗ്രസിൽ കൊഴിഞ്ഞു പോകില്ലെന്ന് പറയുമ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് സൂചനയാണ് എം എൽ എ മാരെ മാറ്റുന്നതിലൂടെ മനസ്സിലാവുന്നത്. നേരത്തെ, ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നാല് എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല.
ഉമേഷ് ജാദവ്, രമേശ് ജാര്‍കിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്.ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
ബംഗളൂരു-മൈസൂരു റോഡിലെ ബിഡദിയിലുള്ള റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയതെന്നാണ് വിവരം. ഈഗള്ടണ് റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റിയതെന്നാണ് വിവരം. രണ്ടു ദിവസത്തേക്കാണ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കുകയെന്നാണ് റിപ്പോർട്ട്.
Post Your Comments