തിരുവനന്തപുരം : 2019 ഫെബ്രുവരി 15, 16 തീയതികളില്‍ ദുബായില്‍ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. 15ന് വൈകുന്നേരം ഏഴിന് എത്തിസലാത്ത് മൈതാനത്താണ് കേരള മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധനചെയ്യുന്നത്. സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് പുറമേ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രവാസികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ടി. കുഞ്ഞുമുഹമ്മദ്, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.
ഗള്‍ഫ് മേഖലയിലെ ലോക കേരള സഭാംഗങ്ങളാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 2020 ജനുവരി ആദ്യം നിയമസഭാ സമുച്ചയത്തില്‍ നടത്തുവാന്‍ പോകുന്ന വിപുലമായ രണ്ടാം ലോക കേരള സഭയ്ക്ക് മുന്നോടിയായാണ് ദുബായില്‍ ലോക കേരള സഭ മേഖല സമ്മേളനം നടക്കുക. ഇതിന്റെ ഭാഗമായി കേരളത്തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്ന കലാപരിപാടികളും സംഘടിപ്പിക്കും. ലോകമെമ്പാടുമുളള മലയാളികളുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് രൂപീകൃതമായ ലോകകേരളസഭയുടെ ആദ്യ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരം നിയമസഭാ സമുച്ചയത്തില്‍ നടന്നിരുന്നു.
Post Your Comments