Latest NewsIndia

വെറുമൊരു ‘പ്ലം’ പറിച്ചതിന് ഏഴുവയസ്സുകാരനോട് അയല്‍വാസി ചെയ്തത്

പറ്റ്‌ന: പ്ലം പഴം പറിക്കാനെത്തിയ ബാലനെ അയല്‍ക്കാരനായ സ്ഥലമുടമ ക്രൂരമായി മര്‍ദ്ദിച്ചു. താടിയെല്ല് തകര്‍ന്ന് പല്ലുകള്‍ മുഴുവന്‍ പുറത്തേക്ക് തെറിച്ച അവസ്ഥയിലായിരുന്നു ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. ഗുരുതരമായ നിലയിലാണ് കുട്ടിയിപ്പോള്‍.

മാതാപിതാക്കളുടെ പരാതിയില്‍ മുസാഫര്‍പൂര്‍ സ്വദേശിയായ ഫൈസാന്‍ വാര്‍സി എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

shortlink

Post Your Comments


Back to top button