KeralaLatest NewsIndiaNews

ഏഴുവയസുകാരന് അയല്‍വാസിയുടെ ക്രൂര മർദ്ദനം

ആലപ്പുഴ: ഏഴുവയസുകാരനെ അയല്‍വാസിയായ വൃദ്ധന്‍ ക്രൂരമായി തല്ലി ചതച്ചു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. ആറാട്ടുപുഴ എം.ഇ.എസ് ജംഗ്ഷന് കിഴക്ക് മൂന്നാം കുറ്റിശ്ശേരില്‍ ഷാനവാസ് റഷീദ ദമ്പതികളുടെ മകനെയാണ് അയല്‍വാസിയായ 63കാരന്‍ മര്‍ദ്ദിച്ചത്. വീട്ടിൽ ആളില്ലാത്ത തക്കം നോക്കി വീട്ടിൽ എത്തിയ വൃദ്ധൻ കുട്ടിയെ കഴുത്തിന് കുത്തിപ്പിടിക്കുകയും ടോര്‍ച്ചുപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.

also read:ഗര്‍ഭിണിയായ യുവതിക്ക് ക്രൂര മർദ്ദനം: യുവതിയുടെ ശരീരത്തിന്റെ പാതി ഭാഗം തളര്‍ന്നു

മർദ്ദനത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ പേരക്കുട്ടിയെ ഉപദ്രവിച്ചുവെന്ന് ആരോപിച്ചായിരുന്നു വൃദ്ധൻ കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കള്‍ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button