കൊച്ചി : ഇന്ത്യൻ ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും ഒപ്പം അഭിമാനം തോന്നുവെന്നും ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും നൽകിയ ഹർജിയുടെ വിധി ഇന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസർക്കാരിനോട് നിർദേശിക്കുകയായിരുന്നു. തുടർന്ന് ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി.
51 യുവതികൾ ശബരിമലയിൽ കയറിയതിൽ സന്തോഷമുണ്ടെന്നും. പോയവരിൽ പലരെയും തനിക്ക് പരിചയമുണ്ടെന്നും, അവർ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയന്നാണ് പേര് പുറത്തുപറയാത്തതാണെന്നും ബിന്ദു പറഞ്ഞു. ഇനിയും പോകാൻ കഴിയാത്തവർക്ക് പ്രചോദനം നൽകുന്നതും സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന വിധിയാണിതെന്നും ബിന്ദുപറഞ്ഞു.
എന്നാൽ എന്റെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. താമസിക്കുന്ന സ്ഥലത്തുനിന്നും ജോലിസ്ഥലത്തേക്ക് മാത്രമാണ് ഇപ്പോൾ സഞ്ചരിക്കാൻ കഴിയുന്നത്. മകൾ കഴിഞ്ഞ ദിവസം മുതലാണ് സ്കൂളിൽ പോയിത്തുടങ്ങിയത്. എന്റേത് സാധാരണ ജീവിതമാക്കി മാറ്റണം അതിനുവേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments