ന്യൂഡല്‍ഹി: ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കൈമാറിയ 51 പേരുടെ പട്ടികയില്‍ ബിന്ദുവിന്റെയും മഞ്ജുവിന്റെയും പേരില്ല. ജനുവരി രണ്ടിന് പുലര്‍ച്ചെ ശബരിമലയില്‍ കയറിയെന്നായിരുന്നു ബിന്ദുവും കനക ദുര്‍ഗയും അവകാശപ്പെട്ടിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സുപ്രംകോടതിയില്‍ കൈമാറിയ പട്ടികയില്‍ ബിന്ദു ഉള്‍പ്പെട്ടിട്ടില്ല. ഓണ്‍ലൈനായി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍ നിന്നുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ കൈമാറിയിരിക്കുന്നത്.
പട്ടികയില്‍ 34-ാം പേരായാണ് കനക ദുര്‍ഗ ഉള്‍പ്പെട്ടിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകയായ മഞ്ജു ജനുവരി ഒന്‍പതിന് ശബരിമല ദര്‍ശനം നടത്തിയെന്നായിരുന്നു അവകാശപ്പെട്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇവരും ഓണ്‍ലൈനായി ദര്‍ശനത്തിന് അപേക്ഷ നല്‍കിയവരില്‍ ഉള്‍പ്പെടുന്നില്ല.
കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് 39 കാരിയായ മഞ്ജു. ഇവര്‍ സന്നിധാനത്ത് നില്‍ക്കുന്ന ദൃശ്യങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. സര്‍ക്കാര്‍ നല്‍കിയ 51 പേരുടെ പട്ടികയില്‍ ഏറ്റവും കുറഞ്ഞ പ്രായം 41 ആണ്. 41- 49 വയസ്സ് പ്രായമുള്ളവരാണ് പട്ടികയിലുള്‍പ്പെട്ട 51 പേരും.
Post Your Comments