Latest NewsIndia

പശുക്കള്‍ക്ക് അന്ത്യനിദ്രയ്ക്കായി ഭോപ്പാലില്‍ ശ്മശാനമൊരുങ്ങുന്നു

ഭോപ്പാല്‍: രാജ്യത്ത് ആദ്യമായി പശുക്കള്‍ക്കായുള്ള ശ്മശാനം ഭോപ്പാലില്‍ ഒരുങ്ങുന്നു. ശ്മശാനത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഭോപ്പാല്‍ മേയര്‍ അലോക് ശര്‍മ അറിയിച്ചു.

പശുക്കള്‍ക്ക് ശാന്തരായി അന്ത്യനിദ്ര നടത്താന്‍ പറ്റിയ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭോപ്പാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. അതേസമയം തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന് ശല്യം സൃഷ്ടിക്കുന്ന പശുക്കളെ ഉടന്‍ തുരത്തണമെന്ന് മൃഗസംരക്ഷണ മന്ത്രി ലഖന്‍ സിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പശുക്കളെ ഒഴിവാക്കുന്നത് സഹാനുഭൂതിയോടെയായിരിക്കണമെന്നും മന്ത്രിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

അലഞ്ഞുതിരഞ്ഞു നടക്കുന്ന പശുക്കള്‍ സൃഷ്ടിക്കുന്ന അപകടം ഒഴിവാക്കാന്‍ കോര്‍പ്പറേഷന്റെ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്. വയസായതും കറവ പറ്റിയതുമായ പശുക്കളേയും കാളകളേയും ഗോവധനിരോധന നിയമം നിലനില്‍ക്കുന്നതിനാല്‍ തെരുവില്‍ ഉപേക്ഷിക്കുകയാണ് പലരും ചെയ്യുന്നത്. ്.

ഇങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവു പശുക്കള്‍ക്കായി ഗ്രാമ പ്രദേശങ്ങളിലും ഹൈവേകളിലും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും താത്കാലിക ഗോശാലകള്‍ സ്ഥാപിക്കാനും അധികൃതര്‍ നീക്കം നടത്തുന്നുണ്ട്. നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളില്‍ ഒന്ന് തെരുവു പശുക്കളുടെ സംരക്ഷണം ഉറപ്പു വരുത്തുമെന്നതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button