കോഴിക്കോട് : പ്രവാസി കമ്മീഷന്‍ ജില്ലാ അദാലത്ത് സംഘടിപ്പിച്ച പ്രവാസി ഭാരതീയന്‍ (കേരളീയന്‍) കമീഷന്‍ സിറ്റിങ്ങില്‍ 50 അപേക്ഷകളില്‍ 12 എണ്ണത്തിന് പരിഹാരമായി.
വടകര റസ്റ്റ് ഹൗസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍ ഭവന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു സിറ്റിങ്ങ്.
പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് അദാലത്ത് പരിഹാരം കണ്ടെത്തി. ബഹറൈനില്‍ പലിശ മാഫിയ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരു കാരണവശാലും ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടുനല്‍കരുതെന്നും പാസ്‌പോര്‍ട്ട് ഈടായി നല്‍കരുതെന്നും കമീഷന്‍ അംഗങ്ങള്‍ സിറ്റിങ്ങില്‍ പറഞ്ഞു.
നോര്‍ക്ക റൂട്ട്‌സിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്ന പരാതിയുമായി 12 അപേക്ഷകളാണ് കിട്ടിയത്. പ്രവാസികളുടെ അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മനഃപൂര്‍വം വൈകിപ്പിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. അദാലത്തില്‍ എന്‍ആര്‍ഐ മെമ്പര്‍ സുബൈര്‍ കണ്ണൂര്‍, എന്‍ആര്‍ഐ മെമ്പര്‍ സെക്രട്ടറി എച്ച് നിസ്സാര്‍, എന്‍ആര്‍ഐ അംഗം ആസാദ് തിരൂര്‍, നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് പ്രതിനിധി അജിത്ത്, നോര്‍ക്ക ജൂനിയര്‍ എക്‌സിക്യൂട്ടീവ് പി രജനി എന്നിവര്‍ പങ്കെടുത്തു.
Post Your Comments