ലഡാക്ക്: ജമ്മുകശ്മീരിലെ ലഡാക്കില്‍ കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് ഒരാൾ മരിച്ചു.,9 പേരെ കാണാതായി. വാഹനത്തിനു മുകളിലേക്ക് മഞ്ഞുവീണാണ് ആളുകളെ കാണാതായത്. 4 വാഹനങ്ങള്‍ക്കൂടി മഞ്ഞിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ലഡാക്കിലെ ഖാര്‍ഡു൦ഗ് ലായിലാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്നും 17500 അടി ഉയരത്തിലാണ് ഖാര്‍ഡു൦ഗ് ലാ.സേന, ജില്ലാ അധികൃതര്‍, പൊലീസ്, ദുരന്ത നിവാരണ സേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കശ്മീര്‍ ഡിവിഷനിലെ 9 ജില്ലകളില്‍ വ്യാഴാഴ്ച ഹിമപാത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അനന്ത്നാഗ്, കുല്‍ഗാം, ബഡ്ഗാം, ബരാമുള്ള, കുപ്വാര, ബന്ദിപ്പോറ, ഗണ്ഡേര്‍ബല്‍, കാര്‍ഗില്‍, ലേ ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്. ഈ പ്രദേശങ്ങളിലെ ആളുകളെ മാറ്റിപാർപ്പിക്കാൻ കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ ബേസര്‍ ഖാന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments