Latest NewsIndia

യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്നു

ഡല്‍ഹി: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്നു. നാല് ദിവസം മുമ്പത്തെ വാക്ക് തര്‍ക്കത്തിന്റെ പ്രതികാരമായാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് അയല്‍വാസികള്‍ നോക്കി നില്‍ക്കെയാണ് നാല്പ്പതുകാരനായ ആസാദ് 35കാരിയായ സുനിതയെ കുത്തിക്കൊന്നത്. സുനിതയെ കത്തികൊണ്ട് കുത്തിയതിന് ശേഷം ആസാദ് സുനിതയുടെ ഭര്‍ത്താവ് വീരുവിനെയും മകന്‍ ആകാശിനെയും കുത്തി. ആസാദിന്റെ കുത്തേറ്റ ഇരുവരുടെയും നില അതീവ ഗുരുതരമാണ്. നാല് ദിവസം മുമ്പ് സുനിതയും ആസാദും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ബാല്‍കണിയില്‍നിന്ന സുനിതയുടെ മകളുടെ കയ്യില്‍നിന്ന് ഒരു കുപ്പി താഴെ വീണിരുന്നു. ഇത് ആസാദിന്റെ ദേഹത്ത് തട്ടിയെന്നാണ് ആരോപണം. ഇതാണ് വഴക്കിന് വഴിവെച്ചത്. വഴക്ക് ആക്രമണത്തിലേക്ക് വഴിമാറി. ആസാദ് ആകാശിനെ കുത്തുന്നത് തടയുമ്പോഴാണ് സുനിതയ്ക്ക കുത്തേറ്റത്. ആസാദ് പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button