ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി നായകനായെത്തുന്ന പുതിയ ചിത്രം ‘വൈ ചീറ്റ് ഇന്ത്യ’ തിയേറ്ററുകളിലേക്ക്. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ആദ്യം ‘ചീറ്റ് ഇന്ത്യ’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. പിന്നീടത് മാറ്റി വൈ ചീറ്റ് ഇന്ത്യ എന്നാക്കുകയായിരുന്നു. ശ്രേയ ധന്വന്തരിയാണ് നായികയായ് എത്തുന്നത്.
ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം വെല്ലുവിളി നേരിടുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചുമാണ് പരാമര്‍ശിക്കുന്നത്. ക്യാപ്റ്റന്‍ നവാബ് എന്ന ചിത്രത്തിന് ശേഷം ഇമ്രാന്‍ ഹഷ്മിയുടെ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ചീറ്റ് ഇന്ത്യ. സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. കൂടാതെ എലിപ്സിസ് എന്റര്‍ടൈന്‍മെന്റ് , ടി സീരിസ് എന്നീ കമ്പനികളും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ഭൂഷണ്‍ കുമാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Post Your Comments