ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി ഇന്ന് ഏറെ സന്തോഷവാനാണ്. കാരണം മറ്റൊന്നുമല്ല, തന്റെ മകന്‍ അയാന്‍ ഹാഷ്മി അര്‍ബുദ രോഗത്തില്‍ നിന്നും ഇപ്പോള്‍ പൂര്‍ണ്ണമായും മുക്തനായിരിക്കുന്നു. താരം തന്നെയാണ് ഇതു സംബന്ധിച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഇമ്രാന്റെയും പര്‍വീന്‍ ഷഹാനിയുടെയും മകന്‍ അയാന്‍ ഹാഷ്മിക്ക് മൂന്നാമത്തെ വയസ്സിലാണ് അപൂര്‍വ തരം അര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നീണ്ട അഞ്ചു വര്‍ഷം ഇന്ത്യയിലും വിദേശത്തുമായി ഇതിനായുള്ള ചികിത്സയിലായിരുന്നു കുടുംബം. മകന് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞ ദിവസം താന്‍ ഏറെ തകര്‍ന്നു പോയതായി നേരത്തെ ഇമ്രാന്‍ ഹാഷ്മി വ്യക്തമാക്കുകയുണ്ടായി. മകന്റെ ക്യാന്‍സറുമായുള്ള പോരാട്ടത്തെ കുറിച്ച് ‘ദ കിസ്സ് ഓഫ് ലവ്’ എന്ന പുസ്തകവും ഇമ്രാന്‍ പുറത്തിറക്കി. അര്‍ബുദ രോഗികള്‍ക്ക് കരുത്തേകാന്‍ ഉദ്ദേശിച്ചുള്ള പുസ്തകം ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.
‘
ഒടുവില്‍ അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ വിജയിച്ചിരിക്കുന്നു, എല്ലാവര്‍ക്കും നന്ദി’
വലിയൊരു യാത്രയായിരുന്നു അത്. ക്യാന്‍സര്‍ സ്ഥിരീകരിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം അയാന്‍ രോഗ വിമുക്തി നേടിയിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നു. അര്‍ബുദത്തിനെതിരെ പോരാടുന്ന എല്ലാവര്‍ക്കും എന്റെ സ്‌നേഹവും പ്രാര്‍ഥനയുമുണ്ട്. ഈ പോരാട്ടം നിങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് മകനോടൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തോടൊപ്പം ഇമ്രാന്‍ കുറിച്ചു.
Post Your Comments