
വാട്ട്‌സ് ആപ്പ് പ്രണയം; കുഞ്ഞിനെ സമീപവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് സംഭവിച്ചത്
കൊല്ലം: വാട്ട്‌സ്ആപ്പ് പ്രണയത്തെത്തുടര്‍ന്ന് രണ്ടുവയസുള്ള കുഞ്ഞിനെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12-ാം തീയ്യതി രാവിലെയാണ് രണ്ടുവയസുകാരിയായ മകളെ മാങ്കോട് ഒരിപ്പുറം കോളനിയില്‍ സമീപവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം കടന്നുകളഞ്ഞത്. താന്‍ ഇഷ്ടപ്പെടുന്ന മറ്റൊരാളുമായി ജീവിക്കാന്‍ തീരുമാനിച്ചതായി വിദേശത്തുള്ള ഭര്‍ത്താവിന് വാട്ട്‌സ്ആപ്പ് സന്ദേശമയച്ച ശേഷമാണ് യുവതി പോയത്. ഭര്‍ത്താവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് യുവതി പിടിയിലായത്.
വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട അടിമാലി സ്വദേശിയായ യുവാവിനൊപ്പമാണ് ഇവര്‍ പോയത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്നു മനസിലായതോടെ യുവാവ് ഇവരെ ഉപേക്ഷിച്ചു. വീട്ടിലേക്ക് പോകാന്‍ മാര്‍ഗമില്ലാതായതോടെ യുവതി കാര്യറയിലുള്ള ബന്ധുവീട്ടില്‍ അഭയം തേടുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കാര്യറയില്‍ നിന്ന് എസ്.ഐമാരായ പുഷ്പകുമാര്‍, ജോസഫ് ലിയോണ്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments