മുംബൈ: ശിവജി പ്രതിമയുടെ നിര്‍മ്മാണം മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിമാ നിര്‍മാണം നിര്‍ത്തിവെച്ചത്. കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് (സിഎടി) എന്ന സംഘടന നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് എസ്‌കെ കൗളും അടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച നിര്‍ദേശം നല്‍കിയത്. അതേസമയം, പ്രതിമ നിര്‍മ്മാണത്തിനുള്ള തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിക്കൊണ്ട് ചൊവ്വാഴ്ച മഹാരാഷ്ട്ര പൊതുമരാമത്തുവകുപ്പ് ഉത്തരവിറക്കി. ബുധനാഴ്ചയോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ചെയ്തു. മുംബൈയിലെ പ്രശസ്തമായ മറൈന്‍ ഡ്രൈവില്‍, 3.5 കി. മീറ്റര്‍ കടലിനുള്ളില്‍ കൃത്രിമമായുണ്ടാക്കിയ ദ്വീപിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
Post Your Comments