Latest NewsInternational

ഇറച്ചിയുടെ അമിത ഉപയോഗം : ഒരോ വര്‍ഷവും മരണ നിരക്ക് കൂടുന്നു : ഞെട്ടിയ്ക്കുന്ന പഠന റിപ്പോര്‍ട്ട്

ചുവന്ന മാംസത്തിന്റേയും (റെഡ് മീറ്റ്) സംസ്‌ക്കരിച്ച മാംസത്തിന്റേയും അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. ഇവ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ബേക്കന്‍, ബീഫ് എന്നിവയ്ക്കു് പലരാജ്യങ്ങളും മീറ്റ് ടാക്‌സ് ഏര്‍പ്പെടുത്തിയതോടെ പ്രതിവര്‍ഷം ലോകം മുഴുവന്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും കോടിക്കണക്കിന് രൂപയും ലാഭിക്കാന്‍ കഴിഞ്ഞു എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നത്.

റെഡ്മീറ്റ് ഒഴിവാക്കി മറ്റ് ആഹാരസാധനങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിച്ചതോടെ യൂ.കെയില്‍ മാത്രം പ്രതിവര്‍ഷം ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ചികിത്സയ്ക്കായി ചെലവാക്കേണ്ട കോടികളും ലാഭിക്കാന്‍ കഴിയുന്നു. സംസ്‌ക്കരിച്ച മാംസം, ബര്‍ഗര്‍, ബേക്കന്‍ എന്നിവയുടെ വില 79 ശതമാനത്തോളം വര്‍ധിപ്പിച്ചു. ഇതും ആളുകള്‍ക്കിടയിലെ മാംസത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സാധിച്ചു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പഠനങ്ങള്‍ അനുസരിച്ച് ഇത്തരം മാംസം ഉപയോഗിക്കുന്നത് മൂലം ലോകം മുഴുവന്‍ പ്രതിവര്‍ഷം ഏകദേശം 24 ലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് പറയുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ മീറ്റ് ടാക്‌സ് ഏര്‍പ്പെടുത്തി ജനങ്ങള്‍ക്കിടയിലെ മാംസത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതു മൂലം പൊതുജന ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button