
കാശ്മീര്‍: പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ തോല്‍വിയ്ക്ക് കാരണം പബ്ജി ഗെയിം. ഈ ഗെയിം നിരോധിയ്ക്കണമെന്നാവശ്യവുമായി വിദ്യാര്‍ത്ഥി സംഘടന രംഗത്ത്. ജമ്മു കാശ്മീരിലെ വിദ്യാര്‍ത്ഥി സംഘടനകളാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പബ്ജി ഗെയിമിന് വിദ്യാര്‍ത്ഥികള്‍ അടിമപ്പെട്ടിരിക്കുകയാണെന്നും എത്രയും വേഗം ഗെയിം നിരോധിക്കണമെന്ന് ജമ്മു കാശ്മീര്‍ വിദ്യാര്‍ത്ഥി അസോസിയേഷന് ഗവര്‍ണര്‍ സത്യപാല്‍ നായിക്കിനോട് ആവശ്യപ്പെട്ടു.
കാശ്മീരില്‍ അടുത്തിടെ നടന്ന ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നും ഇതിന് കാരണം വിദ്യാര്‍ത്ഥികള്‍ പബ്ജി ഗെയിമിന് അടിമപ്പെട്ടതുകൊണ്ടാണെന്നും വിദ്യാര്‍ത്ഥി സംഘടന ആരോപിച്ചു.
Post Your Comments