തൊടുപുഴ: കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റ സംഭവത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുകയാണെന്ന് പി.ടി തോമസ് എം.എല്‍.എ. തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.ടി തോമസ് ജോയ്‌സ് ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ അഴിച്ച് വിട്ടത്.
തമിഴ് പട്ടികജാതിക്കാരുടെ കയ്യില്‍ നിന്നും തട്ടിയെടുത്ത ഭൂമി സംരക്ഷിക്കുന്നതിന് ജോയ്‌സ് ജോര്‍ജ് എം.പി പദവി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകളുണ്ടെങ്കില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് രണ്ട് കളക്ടര്‍മാരും മൂന്ന് സബ് കളക്ടര്‍മാരും നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതെ ഒളിച്ചു കളിക്കുന്നതില്‍ ദുരൂഹതയുണ്ട്.
അഞ്ച് പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരിക്കുന്നത് പിടിക്കപ്പെടുമെന്ന ഭയം മൂലമാണെന്ന് വ്യക്തമാണെന്നും പി.ടി.തോമസ് ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ കേസ് നീട്ടിക്കൊണ്ടു പോയി ജനങ്ങളെ കബളിപ്പിക്കാനാണ് എം.പിയുടെ നീക്കമെന്ന് പി.ടി തോമസ് എം.എല്‍.എ ആരോപിച്ചു.
Post Your Comments