കോഴിക്കോട് : ശബരിമല കർമസമിതി ഹർത്താൽ ദിനത്തിൽ കോഴിക്കോട് പേരാമ്പ്രയിലെ ടൗണ്‍ ജുമാ മസ്ജിദിനു നേരെയുണ്ടായ സിപിഎം ആക്രമണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത്. ദേശീയ ന്യൂനപക്ഷ കമ്മീഷനാണ് കത്ത് നല്‍കിയത്. പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തത് ഗൗരവമായി എടുക്കേണ്ടതുണ്ട്.
കേരളത്തിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചതായും ന്യൂനപക്ഷ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.കേരളത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മനപ്പൂര്‍വം വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായ ജോര്‍ജ്ജ് കുര്യന്‍ ആണ് രാജ് നാഥ് സിങിന് കത്തിൽ അറിയിച്ചത്.
കലാപം ഉണ്ടാക്കാനായി മുസ്ലിം പള്ളി ആക്രമിച്ചുവെന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടിയെ പോലിസ് അറസ്റ്റ് ചെയതിരുന്നു. പോലിസും പ്രോസിക്യൂഷനും ഒത്തുകളിച്ചതിനെ തുടര്‍ന്ന് അക്രമിക്ക് ജാമ്യം ലഭിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
Post Your Comments