ന്യൂഡല്‍ഹി : കുപ്പി തലയില്‍ വീണതിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. ഡല്‍ഹിയിലെ ഖയാല മേഖലയിൽ അയല്‍ക്കാരൻ വീട്ടമ്മയെ കുത്തിക്കൊന്നു. സുനിത (35) എന്ന യുവതിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് വീരു (41), മകന്‍ ആകാശ് (18) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂള്‍ വിട്ടു വന്ന സുനിതയുടെ മകള്‍ രണ്ടാം നിലയിലേക്കുള്ള പടികയറുന്നതിനിടെ കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി സ്റ്റെയര്‍ കെയ്‌സിനു താഴെ നിന്ന കെട്ടിട ഉടമ ആസാദിന്റെ തലയിലേക്ക് വീണു. ഇതോടെ സുനിതയും ആസാദും തമ്മില്‍ തര്‍ക്കമുണ്ടായി. വിവരമറിഞെത്തിയ സുനിതയുടെ മകന്‍ ആകാശ് അസാദിന്റെ വീട്ടിലെത്തി അമ്മയുമായുണ്ടായ വഴക്കിനെക്കുറിച്ച് ചോദിച്ച് ബഹളം വെച്ചു.
തുടർന്ന് ഇയാളുടെ പിതാവ് വീരു സ്ഥലത്തെത്തുകയും ആസാദുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്തു. ശേഷം ആസാദ് കത്തിയെടുത്ത് അവരെ ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച സുനിതയ്ക്കു കുത്തേൽക്കുകയും ചെയ്തു. ഉടൻ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആകാശും വീരുവും ഗുരുതരാവസ്ഥയില്‍ചികില്‍സയിലാണ്. എട്ടു വയസ്സുകാരിയായ മകള്‍ വീടിനകത്ത് ആയിരുന്നതിനാല്‍ കത്തിക്കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു. പോലീസ് പിടികൂടിയ പ്രതി കുറ്റം സമ്മതിച്ചു.
Post Your Comments