ഡൽഹി : മെഹ്‌റമില്ലാത്ത ഹജ്ജിന് 2340 സ്ത്രീകൾ ഇന്ത്യയിൽനിന്ന് പോകുന്നു. ഭർത്താവോ അടുത്ത ബന്ധമുള്ള പുരുഷനോ ആയ മെഹ്‌റമില്ലാതെയാണ് ഇവർ പോകുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യമറിയിച്ചത്.
മെഹ്‌റമില്ലാതെ പോകാൻ അപേക്ഷിച്ചവരെയെല്ലാം നറുക്കെടുപ്പില്ലാതെ ഹജ്ജിനുപോകാൻ അനുവദിക്കുകയായിരുന്നു. ഈ വർഷം ഹജ്ജിന് 2,67,000 അപേക്ഷകൾ ലഭിച്ചു. നറുക്കെടുപ്പിലൂടെ 1,64,902 പേർ അർഹത നേടി.
കഴിഞ്ഞവർഷമാണ് ആൺതുണയില്ലാതെ സ്ത്രീകൾക്ക് ഹജ്ജിനുപോകാൻ അനുമതി നൽകിയത്. 1300 പേർ ഇങ്ങനെ പോയി.ഹജ്ജ് തീർഥാടനത്തിന് നേരത്തേ നിശ്ചയിച്ചിരുന്ന ജി.എസ്.ടി. 18 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമാക്കി കുറച്ചിരുന്നു. ഇതിലൂടെ 113 കോടിരൂപ തീർഥാടകർക്ക് ലാഭിക്കാനായി.
Post Your Comments