Latest NewsFood & Cookery

പാചകം എളുപ്പമാക്കാന്‍ ചില നുറുങ്ങുവിദ്യകൾ

പാചകം എളുപ്പമാക്കാന്‍ അല്ലെങ്കില്‍ രുചികരമാക്കാന്‍ സഹായിക്കുന്ന നുറുങ്ങു വിദ്യകള്‍ ധാരാളമുണ്ട്. എളുപ്പത്തില്‍ തന്നെ രുചികരമായ വിഭവങ്ങള്‍ ലഭിയ്ക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങു വിദ്യകൾ. നല്ല മൃദുവായ ഇടിയപ്പവും മൊരിഞ്ഞ ദോശയുമെല്ലാം നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കുകയും ചെയ്യാം.

മൊരിഞ്ഞ ദോശ

മൊരിഞ്ഞദോശ ലഭിയ്ക്കാന്‍ മാവരയ്ക്കുമ്പോള്‍ പച്ചരിയ്‌ക്കൊപ്പം അല്‍പം മട്ടയരിയും അല്‍പം ഉലുവയും ചേര്‍ക്കാം. ഇത് രുചിയും വര്‍ദ്ധിപ്പിയ്ക്കും. ഗുണവും വര്‍ദ്ധിപ്പിയ്ക്കും. നാല് കപ്പ് അരിയ്ക്ക് 1 കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ എടുക്കുന്നതാണ് ദോശയ്ക്കു നല്ലത്. ചട്ടി നല്ലപോലെ ചൂടാക്കിയശേഷം മാവൊഴിയ്ക്കുക. അരിയില്‍ അല്‍പം എണ്ണയോ നെയ്യോ പുരട്ടിക്കൊടുക്കുന്നത് മാവ് കല്ലില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും. ഇത് പെട്ടെന്നു മൊരിയാനും നല്ലതാണ്.

പൂരി

പൂരിയ്ക്കുമാവു കുഴയ്ക്കുമ്പോള്‍ അല്‍പം റവ കൂടി ചേര്‍ക്കുന്നത് നല്ലതാണ്. ഇത്പൂരിയ്ക്കു കരുകരുപ്പു ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്. മൃദുവായി പൂരി ലഭിയ്ക്കാന്‍ 100 ഗ്രാം ഗോതമ്പു പൊടിയില്‍ 1 ടേബിള്‍ സ്പൂണ്‍ സേമിയ പൊടിച്ചു ചേര്‍ക്കുക. അല്‍പം യീസ്റ്റ് ചേര്‍ത്ത വെള്ളം വച്ചു ഗോതമ്പു പൊടി കുഴച്ച്‌ 1 മണിക്കൂര്‍ മുന്‍പോ തലേന്നു രാത്രിയോ വച്ചാല്‍ പൂരി നല്ലപോലെ പൊന്തി വരും. പൂരിയ്ക്കു കുഴയ്ക്കുമ്പോള്‍ അല്‍പം മൈദ മാവ് ഉപയോഗിച്ചാല്‍ പൂരി അധികം എണ്ണ കുടിയ്ക്കാതിരിയ്ക്കും.

പഴംപൊരി

പഴം പൊരിയുണ്ടാക്കുമ്പോള്‍ മൈദമാവിനൊപ്പം അല്‍പം അരിപ്പൊടി കൂടി ചേര്‍ത്താല്‍ കരുകരുപ്പുള്ള പഴംപൊരി ലഭിയ്ക്കും. ഇത് അധികം എണ്ണ കുടിയ്ക്കുകയുമില്ല.

മൃദുവായ ഉണ്ണിയപ്പത്തിന്

മൃദുവായ ഉണ്ണിയപ്പത്തിന് അരിപ്പൊടിയ്‌ക്കൊപ്പം അല്‍പം മൈദയോ ഗോതമ്പു പൊടിയോ ചേര്‍ക്കുന്നത് നല്ലതാണ്. ഇതില്‍ പഴമുടച്ചു ചേര്‍ക്കുന്നതും നല്ലതാണ്. എന്നാല്‍ പഴമുടച്ചു ചേര്‍ത്താല്‍ അധികം ദിവസം വയ്ക്കാന്‍ സാധിയ്ക്കില്ല.

നല്ല സോഫ്റ്റ് ഇടിയപ്പം

നല്ലസോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാനും വിദ്യയുണ്ട്. തീരെ തരികളിലാതെ പൊടിച്ചെടുത്ത പൊടി കൊണ്ടു വേണം, ഇടിയപ്പമുണ്ടാക്കാന്‍. ഇതുകുഴയ്ക്കുമ്പോള്‍ നല്ല തിളച്ച വെള്ളത്തില്‍ കുഴയ്ക്കുക. 2 സ്പൂണ്‍ നല്ലെണ്ണകൂടി ചേര്‍ത്താല്‍ കൂടുതല്‍ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button