IndiaNews

കര്‍ണാടകയില്‍ നിയമസഭാ കക്ഷിയോഗം നാളെ

 

ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചു. മുഴുവന്‍ എംഎല്‍എമാരും നിര്‍ബന്ധമായും നാളെ വൈകിട്ട് നടക്കുന്ന യോഗത്തിനെത്തണം എന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. അല്ലാത്തവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി.

അതേസമയം ബി.എസ്.യെദ്യൂരപ്പ മൂന്ന് ദിവസത്തിന് ശേഷം ഹരിയാനയില്‍ നിന്ന് ബംഗളൂരുവില്‍ എത്തി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ലിംഗായത് ആചാര്യന്‍ ശിവകുമാര സ്വാമിയെ കാണാനാണ് യെദ്യൂരപ്പ എത്തിയത്. ബിജെപി എംഎല്‍എമാര്‍ ഹരിയാനയില്‍ തുടരുകയാണ്. മുംബൈയിലുള്ള നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇവരുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button