ജിദ്ദ : പതിമൂന്നാമത് യാന്‍ബൂ പുഷ്പമേള ഫെബ്രുവരി 28-ന് ആരംഭിക്കുമെന്ന് സംഘാടക സമിതി അധ്യക്ഷന്‍ എന്‍ജി. സ്വാലിഹ് അല്‍ സഹ്റാനി അറിയിച്ചു. യാന്‍ബൂ റോയല്‍ കമീഷന്‍ ഒരുക്കുന്ന മേള മാര്‍ച്ച് 30 വരെ തുടരും. പതിവുപോലെ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വ്യത്യസ്തമായ പരിപാടികള്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രകൃതി വിഭവങ്ങളോടും സസ്യങ്ങളോടും പൂക്കളോടും ഉണ്ടാവേണ്ട സ്നേഹം സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടു വരികയാണ് മേളയുടെ ലക്ഷ്യം. വൈവിധ്യമാര്‍ന്ന പൂക്കളുടെ അപൂര്‍വ ശേഖരം മേളയില്‍ ഉണ്ടാവും.
കലാ വിനോദ മത്സരങ്ങളും സ്റ്റേജ് പരിപാടികളും ഒരുക്കും. വിനോദങ്ങള്‍ക്കും ഭക്ഷണ ശാലകള്‍ക്കും വിവിധ ഇനം കച്ചവട സ്റ്റാളുകള്‍ക്കും പ്രത്യേക ഏരിയ മേളയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. മേളയുടെ വിജയത്തിനാവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് സൗദി ഭരണകൂടത്തിന്റെ ഊര്‍ജ മന്ത്രാലയ വിഭാഗം, യാന്‍ബൂ റോയല്‍ കമീഷന്‍, വ്യവസായ മിനറല്‍ റിസോഴ്സ് വിഭാഗം എന്നിവരുടെ സംയുക്ത സംഘാടക സമിതിയാണ്.
Post Your Comments