![Puri01](/wp-content/uploads/2019/01/puri01.jpg)
ഖിച്ചടി രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും ഇന്ത്യക്ക് പത്ത് വര്‍ഷമെങ്കിലും മോദിയെ പ്രധാനമന്ത്രിയായി വേണമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. നിലവിലുള്ള മഹഗഥ്ബന്ധന്‍ അവസരവാദികളുടെ കൂട്ടുകെട്ട് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന തന്റെ പുസ്തകത്തിലാണ് ഹര്‍ദീപ് സിംഗ് പുരി മഹാസഖ്യത്തെ നിശിതമായി വിമര്‍ശിക്കുന്നത്. രണ്ടാം സ്വാതന്ത്ര്യത്തിനായി ഇന്ത്യ കരയുകയായിരുന്നു. 2014 ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് ഫലവും കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ഇത് തെളിയിച്ചെന്നും ഈ മാസം ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ അവതരിപ്പിക്കുന്ന പുസ്തകത്തില്‍ പുരി എഴുതുന്നു. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയാണ് പുരിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്ന പുസ്തകത്തില്‍ രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാര്‍ട്ടി ഇപ്പോള്‍ അസ്തിത്വപരമായ ചോദ്യങ്ങള്‍ നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
Post Your Comments