ന്യൂഡല്‍ഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 6,084 കോടി രൂപ അനുവദിച്ച് പുതിയ കേന്ദ്ര തീരുമാനം. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് മാസം ബാക്കി നില്‍ക്കെയാണ് സര്‍ക്കരിന്റെ തീരുമാനം. ഇതുവരെ തൊഴിലുറപ്പ് പദ്ധതിക്കായി പ്രതിവര്‍ഷം വകയിരിത്തിയിട്ടുള്ള ഏറ്റവും വലിയ തുകയാണിത്.
അതേസമയം എംപിമാരും സാമൂഹിക പ്രവര്‍ത്തകരും കാര്‍ഷക സംഘടനകളുടേയും ആവശ്യം കൂടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ വിഹിതം അനുവദിക്കണമെന്ന് കാണിച്ച് 90 എം.പിമാരും സംഘടനകളും
നേരത്തേ നിവേദനം നല്‍കിയിരുന്നു.
ഈ സര്‍ക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടത്തിയെന്നാണ് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Post Your Comments