തിരുവനന്തപുരം: മാറ്റങ്ങള്‍ വരുത്താനൊരുങ്ങി എഞ്ചിനിയറിങ് കോളേജ് പ്രവേശനം. കൂടുതല്‍ പ്രവേശനം ഒരുക്കാന്‍ നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. മിനിമം മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനീയറിങ് പ്രവേശത്തിന് അവസരമൊരുക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകളിലെ സീറ്റുകള്‍ പകുതിയിലധികവും ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്തതാണ് പുതിയ തീരുമാനം . ഒപ്പം തന്നെ മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും കേരളത്തിലെ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതാന്‍ കഴിയാതെ പോകാറുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളില്‍ നിശ്ചിത മാര്‍ക്ക് ലഭിച്ചാല്‍ ഇവരെയും മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പരിഗണിക്കുന്ന കാര്യം ആലോചനയിലാണ്.
Post Your Comments