Latest NewsEducation

കുസാറ്റ് എന്‍ട്രന്‍സ് തീയതികളിങ്ങനെ

കൊ​​​ച്ചി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയു​​​ടെ വി​​​വി​​​ധ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​നന്ത​​​ര കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് 2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ഓ​​​ണ്‍ലൈ​​​ൻ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ൽ ആ​​​റ്, ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ഈ ​​​മാ​​​സം 30 മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 28 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ ഫീ​​​സ് 1000 രൂ​​​പ. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റാ​​​യ admissiosn.cu sat.ac.in ൽ ​​​ഈ മാ​​​സം 30 മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​വും. എം​​​എ​​​സ്‌​​സി, എ​​​ൽ​​​എ​​​ൽ​​​എം, എം​​​വോ​​​ക്, എം​​​സി​​​എ, ബി​​​വോ​​​ക്, എ​​​ൽ​​​എ​​​ൽ​​​ബി, ബി​​​ടെ​​​ക് (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ ഏ​​​പ്രി​​​ൽ ആ​​​റി​​​നും, ബി​​​ടെ​​​ക്, എം​​​എ (ഹി​​​ന്ദി, അ​​​പ്ലൈ​​​ഡ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ്), ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി, ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി, എം​​​സി​​​എ/​​​എം​​​എ​​സ്‌​​സി (​കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്) (​ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) എ​​​ൽ​​​എ​​​ൽ​​​എം (​ഐ​​​പി) പി​​​എ​​​ച്ച്ഡി, എ​​​ൽ​​​എ​​​ൽ​​​എം (​ഐ​​​പി​​​ആ​​​ർ) പി​​​എ​​​ച്ച്ഡി എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ൽ ഏ​​​ഴി​​​നും ന​​​ട​​​ക്കും. രാ​​​ജ്യ​​​ത്തെ 28 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ദു​​​ബാ​​​യി​​​ലും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ണ്. ഒ​​​സി​​​ഐ/ പി​​​ഐ​​​ഒ/ സ്റ്റാ​​​റ്റ​​​സു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കും വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button