Latest NewsKerala

ബസിന്റെ വാതില്‍ തുറന്നിടിച്ച് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനു പരിക്ക്

നെയ്യാറ്റിന്‍കര : ബസ്സ്‌റ്റോപ്പില്‍ നിന്നും മുന്നോട്ടെടുത്ത കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്നിടിച്ച് വഴിയരികില്‍ കുഞ്ഞിനെ എടുത്ത് നിന്നിരുന്ന യുവതിയ്ക്ക് പരിക്കേറ്റു.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ.ശാലിനിയ്ക്കും മകന്‍ ജഗനുമാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ടാണ് അപകടം ഉണ്ടായത്. യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിന്റെ വാതില്‍ താനെ തുറന്നാണ് അപകടം ഉണ്ടായത്. ശാലിനിയുടെ ഒക്കത്തിരുന്ന ജഗന്റെ പുറത്താണ് വാതില്‍ അടിച്ചത്. ശാലിനിയുടൈ കൈയ്ക്കും പരിക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button