മുംബൈ: പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാന്റെ സഹോദരന്‍ ഫൈസല്‍ ഖാന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. 2000ല്‍ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഫൈസല്‍ ഖാന്‍ പെട്ടന്നു തന്നെ അരങ്ങില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. ചിത്രത്തിലൂടെ ആമിര്‍ ഖാന്‍ വളരെയധികം ശ്രദ്ധ നേടിയെങ്കിലും ഫൈസലിന് അവസരങ്ങളിലൊന്നും എത്തിപ്പെടാന്‍ സാധിച്ചില്ല.
ഒരു ഭാഗ്യ പരീക്ഷണമെന്നോണം താരം ഫാക്ടറി എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയാണ്. ഈ ചിത്രത്തിലെ ഒരു ഗാനം ആലപിക്കുക വഴി ഗാനാലാപനത്തിലും അരങ്ങേറ്റം കുറിച്ചുകൊണ്ടാണ് താരത്തിന്റെ തിരിച്ചു വരവ്.
ഫാക്ടറി തന്റെ സ്വപ്ന പദ്ധതിയാണെന്നും സിനിമയില്‍ താന്‍ തന്നെ പാടണമെന്നത് തന്റെ സംവിധായകനായ ശാരിഖ് മിന്‍ഹാജിന്റെ നിര്‍ബന്ധമായിരുന്നുവെന്നും താരം അഭിപ്രായപ്പെട്ടു. സിനിമയെ ചുറ്റിപ്പറ്റി വളര്‍ന്നു വന്ന ആളെന്ന നിലയില്‍ പാടാനുള്ള കഴിവ് വളരെ എളുപ്പത്തില്‍ തന്നെ വന്നു ചേര്‍ന്നെന്നും, വളരെ അഭിമാനം തോന്നുന്നുവെന്നും താരം കൂട്ടി ചേര്‍ത്തു. പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ ശക്തിയുളള കഥയും ഉള്ളടക്കവും ഉള്‍ക്കൊള്ളുന്ന ചിത്രമാണിതെന്നുമാണ് താരത്തിന്റെ പ്രതീക്ഷകള്‍.
Post Your Comments