Latest NewsBikes & ScootersAutomobile

650 ട്വിന്‍സ് യു.എ.ഇ വിപണിയില്‍

ഇന്ത്യന്‍ മോട്ടോര്‍ ബൈക്ക് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് രണ്ട് പുതിയ മോഡലുകള്‍ യു.എ.ഇ വിപണിയില്‍ അവതരിപ്പിച്ചു. ഇരട്ട സിലിണ്ടറുള്ള ഈ മോഡലുകളെ 650 ട്വിന്‍സ് എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇന്റര്‍സെപ്റ്റര്‍ ഐ.എന്‍.ടി 650, കോണ്‍ടിനെന്റല്‍ ജി.ടി 650. ഈ രണ്ട് ആഗോള മോഡലുകളെയാണ് റോയല്‍ എന്‍ഫീല്‍ഡ് യു.എ.ഇ റോഡുകള്‍ക്ക് പരിചയപ്പെടുത്തുന്നത്. 648 സി.സി എഞ്ചിന്‍ ശേഷിയും, ഇരട്ട സിലിണ്ടറുമുള്ള കരുത്തരാണ് ഈ രണ്ട് പേരും. ലോകത്തെ തെരഞ്ഞെടുക്കെപ്പട്ട പത്ത് വിപണികളിലാണ് ആദ്യം ഇവ പുറത്തിറക്കുന്നത്.

അവന്തി ഓട്ടാമൊബൈല്‍സിനാണ് വിപണന ചുമതല. ഇരു മോഡലുകളും ഫെബ്രുവരി മുതല്‍ ഷോറൂമിലെത്തും. എയര്‍, ഓയില്‍ കൂളിങ് സംവിധാനം 7250 ആര്‍.പി.എമ്മില്‍, 47 എച്ച് പി പവര്‍ മുന്നിലും പിന്നിലും ഡിസ്‌ക്ബ്രേക്ക് എന്നിവ ഈ മോഡലുകളുടെ പ്രത്യേകതയാണ്. ഇന്റര്‍സെപ്റ്ററിന്റെ വിലെ 19,999 ദിര്‍ഹം തുടങ്ങുമ്പോള്‍ കോണ്‍ടിനെന്റല്‍ ജി.ടി. 650ന് 20,399 ദിര്‍ഹം മുതലുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button