കര്‍ണാടക: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നു. കോണ്‍ഗ്രസ് മന്ത്രി സഭയ്ക്ക് ഭീഷണിയായി ഒരു എം.എല്‍.എ കൂടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. കോണ്‍ഗ്രസ് എം.എല്‍.എയായ പ്രതാപ് ഗൗഢ പാട്ടീലാണ് പാര്‍ട്ടി വിട്ട് ബി.ജെ.പി ക്യാമ്പിലെത്തിയത്. ഇന്ന് പുലര്‍ച്ചയോടെ അദ്ദേഹം മുംബയിലെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നു.കര്‍ണാടകത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനകം ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി രാം ഷിന്‍ഡെ പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്, കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.നിലവില്‍ കോണ്‍ഗ്രസിന്റെ ഏഴ് എം.എല്‍.എമാരാണ് ബി.ജെ.പി ക്യാമ്ബിലുള്ളതെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാനായി കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ആഭ്യന്ത്രര മന്ത്രി എം.ബി പാട്ടീല്‍ ഇവരുമായി കൂടിക്കാഴ്ച നടത്തും.
13 എം.എല്‍.എമാരെയെങ്കിലും രാജി വെപ്പിച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വഴി തെളിയുകയുള്ളു. ഇപ്പോൾ തന്നെ ഏകദേശം 10 എം എൽ എമാർ ബിജെപിക്കൊപ്പം ഉണ്ടെന്നാണ് സൂചന.
Post Your Comments