വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജന്‍ രാജ് ഷാ വൈറ്റ് ഹൗസ് ഡെപ്യൂട്ടി വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചു. യുഎസ് പ്രസിഡന്റിന്റെ വിവാദപ്രസ്താവനകള്‍ക്കു വിശദീകരണവുമായി പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്ന രാജ് ഷാ സ്വകാര്യസ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനാണ് രാജി വെച്ചതെന്നാണ് സൂചന. ഫ്‌ലോറിഡയും വാഷിങ്ടണും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബല്ലാര്‍ഡ് പാര്‍ട്‌ണേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാധ്യമ വിഭാഗം മേധാവിയായി ഷാ ഉടന്‍ ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൈംഗികാരോപണം നേരിടുന്ന യു.എസ് സുപ്രീംകോടതി ജഡ്ജി ബ്രെറ്റ് കവനോവിന് സെനറ്റിന്റെ വിചാരണയില്‍ സമര്‍പ്പിക്കാനുള്ള വിശദീകരണം തയ്യാറാക്കാന്‍ സഹായിച്ചത് ഷാ ആയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയസമിതിയില്‍ ഗവേഷകനായിരുന്ന രാജ് ഷാ 2017 മുതല്‍ വൈറ്റ്ഹൗസ് ഡെപ്യൂട്ടി വക്താവായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. വൈറ്റ് ഹൗസ് മാധ്യമവിഭാഗത്തില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്ന സാഹചര്യത്തിലാണ് ഷായുടെ രാജിയും.
Post Your Comments