കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എ ആര്‍ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പതിനാറു നായ്ക്കുട്ടികളെ അതിദാരുണമായി അടിച്ചുകൊന്ന രണ്ട് നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ അറസ്റ്റ് ചെയ്തു. എ ആര്‍ എസ് മെഡിക്കല്‍ കോളേജിലെ ഒന്നും രണ്ടും വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനികളായ മുതുഷി മൊണ്ടല്‍, ഷോമ ബര്‍മന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നായ്ക്കുട്ടികളെ അടിച്ചുകൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവതികള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ആശുപത്രിയിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നുമാണ് നായ്ക്കുട്ടികളുടെ ജഡം പൊലീസ് കണ്ടെത്തിയത്.
Post Your Comments