![](/wp-content/uploads/2019/01/vazha.gif)
ഗൂഡല്ലൂര്‍: കാട്ടാനശല്യം രൂക്ഷമായപ്പോള്‍ നഷ്ടമായത് ചക്കയും വാഴക്കുലകളും. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാനായി തമിഴ്നാട് വനംവകുപ്പാണ് വനാതിര്‍ത്തികളിലെ പ്ലാവുകളിലെ ചക്കയും, വാഴക്കുലകളും വെട്ടിമാറ്റിയത്. കാട്ടാനകള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ വീടിന് പരിസരങ്ങളില്‍ വാഴ, കമുക്, പ്ലാവ് എന്നിവ നട്ട് വളര്‍ത്തരുതെന്നും വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
നാട്ടുകാരുടെ ജീവിതമാര്‍ഗമായ കൃഷികളാണ് കാട്ടാനക്കൂട്ടത്തിനെ ഭയന്ന് നശിപ്പിക്കുന്നത്. തണുപ്പും മഞ്ഞ് വീഴ്ചയും രൂക്ഷമായതോടെ കാട്ടിലെ പച്ചപ്പെല്ലാം കരിഞ്ഞ് തുടങ്ങിയതിനാല്‍ മുതുമല വനത്തില്‍ നിന്ന് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതു പതിവായിരിക്കുകയാണ്. കാട്ടാനകള്‍ സ്ഥിരമായി ഇറങ്ങുന്ന പ്രദേശങ്ങളിലാണ് ആനകള്‍ ഇഷ്ടപ്പെടുന്ന ഭക്ഷ്യ വസ്തുക്കള്‍ നടരുതെന്നുള്ള ഉപദേശം വനം വകുപ്പ് നല്‍കുന്നത്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ഇന്ന് ആനകള്‍ ഇറങ്ങാത്ത ഒരു പ്രദേശവുമില്ല.
Post Your Comments