തൃശൂര്‍: പുരപ്പുറത്തുനിന്നും സൗരോര്‍ജംവഴി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കെഎസ്ഇബിയുടെ സൗര പദ്ധതിക്ക് ജില്ലയിലും അപേക്ഷാപ്രവാഹം. സര്‍ക്കിളുകള്‍ക്ക് 30 മെഗാവാട്ടിന്റെ പാനലുകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. തൃശൂര്‍ സര്‍ക്കിള്‍ ലക്ഷ്യത്തോടടുത്തു. തൃശൂരില്‍ 5697 ഉപഭോക്താക്കള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. ഇതുവഴി 29 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവും. ഇരിങ്ങാലക്കുട സര്‍ക്കിളില്‍ 1196 പേര്‍ രജിസ്റ്റര്‍ ചെയ്തു. ആറ് മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനാവും.
വാര്‍പ്പ് വീടിന്റെ മുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മൂന്നു പദ്ധതികള്‍ക്കാണ് കെഎസ്ഇബി രൂപം നല്‍കിയിട്ടുള്ളത്. രണ്ടു പദ്ധതികളില്‍ പാനല്‍ സൗജന്യമായി ഘടിപ്പിക്കുന്നതാണ്. വീടുകള്‍ക്കു മുകളില്‍ വൈദ്യുതിബോര്‍ഡ് സൗജന്യമായി പാനല്‍ ഘടിപ്പിക്കുന്നതിന് ഉപഭോക്താവിന് വാടകയെന്നപോലെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ പത്തുശതമാനം നല്‍കുന്നതാണ് ഒരു മാതൃക. ബാക്കി ഗ്രിഡിലേക്ക് നല്‍കും. ഉപഭോക്താവിന് പണച്ചെലവില്ല. പാനലിന്റെ തുടര്‍പരിപാലനം കെഎസ്ഇബി നിര്‍വഹിക്കും. രണ്ടാം മാതൃകയില്‍ എല്ലാ വൈദ്യുതിയും ഉപഭോക്താവിന് നിശ്ചിത വിലയ്ക്ക് ഉപയോഗിക്കാം.
Post Your Comments