രാജ്യദ്രോഹ നിയമത്തിന്റെ ആവശ്യം ഇന്നില്ല, അത് കൊളോണിയല്‍ നിയമമാണെന്ന് കപില്‍ സിബല്‍. സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍, ട്വീറ്റ് ചെയ്താല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. പൗരന്മാരെ നിലയ്ക്കു നിര്‍ത്താനെന്ന വിധത്തില്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു.ജെ.എന്‍.യുവില്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് കപില്‍ സിബലിന്റെ പ്രതികരണം.
2016 ഫെബ്രുവരി 9ന് അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്.കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അഖ്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസിലെ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ജെ.എന്‍.യു ക്യാംപസില്‍ നടന്ന പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാണ് ആരോപണം.
ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ ആണ് കേസ് അന്വേഷിച്ചിരുന്നത്. ഡല്‍ഹി പട്യാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെ.എന്‍.യുവില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും തടയാനെത്തിയ പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.കുറ്റപത്രം തയ്യാറാക്കല്‍ വൈകിയത് എന്തുകൊണ്ടാണെന്നും നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും കനയ്യ കുമാര്‍ ചോദിച്ചിരുന്നു.
Post Your Comments