![Eravilim pakalilum odiyan](/wp-content/uploads/2019/01/eravilim-pakalilum-odiyan.jpg)
മോഹന്‍ലാല്‍ ചിത്രം ‘ ഒടിയന്’ നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചതിനു പിന്നാലെ ഒടിയന് മറ്റൊരു രൂപത്തിലും പ്രേക്ഷകരെ തേടിയെത്തുന്നു. പുതിയ ഒടിയന് ഒരു ഡോക്യുമെന്ററിയാണ്.
‘ഇരവിലും പകലിലും ഒടിയന്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെയാണ് ഈ ഡോക്യുമെന്ററിയുടെ കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.
‘ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവില്‍ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്.’ഇരവിലും പകലിലും ഒടിയന്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ഉടന്‍ വരുന്നു..’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments