Latest NewsKerala

സ്വര്‍ണ കള്ളക്കടത്തിന് പുതിയ പരീക്ഷണം :കൊച്ചിയില്‍ മട്ടണ്‍ കറിയില്‍ കോടികളുടെ സ്വര്‍ണക്കടത്ത്

കൊച്ചി: സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് കൂടുകയാണ്. ഒരിയ്ക്കലും പിടിച്ചെടുക്കാന്‍ സാധ്യതയില്ലാത്ത വഴികളാണ് കള്ളക്കടത്തുകാര്‍ പരീക്ഷിയ്ക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചത് മട്ടന്‍കറിയില്‍ നിന്നാണ്.

ഗള്‍ഫില്‍നിന്ന് എത്തിയ ഗാസിയാബാദ് സ്വദേശിയാണ് മട്ടന്‍കറിയില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. ബാഗേജിന്റെ എക്സ്റേ പരിശോധനയില്‍ സംശയം തോന്നിയാണ് ഏക്സൈസ് വിശദമായി പരിശോധിച്ചത്. അപ്പോഴാണ് മട്ടന്‍ കറിയില്‍ സ്വര്‍ണം കണ്ടെത്തിയത്. കറിയിലുണ്ടായിരുന്ന ഇറച്ചിയിലെ എല്ലുകളുടെ ഉള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. മൊത്തം 108 സ്വര്‍ണകഷണങ്ങള്‍ ഉണ്ടായിരുന്നു. സാധാരണയെക്കാള്‍ അല്‍പം കൂടി നീളമുള്ള എല്ലുകളാണ് മട്ടന്‍ കറിയില്‍ ഉണ്ടായിരുന്നത്. എല്ലാ കഷണങ്ങളിലെയും എല്ലിനുള്ളില്‍ സ്വര്‍ണകഷണങ്ങള്‍ നിറച്ചിരുന്നു. ആകെ 146 ഗ്രാം സ്വര്‍ണമാണ് എല്ലുകളുടെ ഉള്ളില്‍ ഒളിപ്പിച്ചിരുന്നത്.

സാധാരണ കറി കൊണ്ടുവരുന്ന തരം പാത്രത്തിലായിരുന്നു മട്ടന്‍കറി കൊണ്ടുവന്നത്. കറിയിലുണ്ടായിരുന്ന എല്ലുകളെല്ലാം എടുത്ത് കഴുകി നോക്കിയപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്. ഏകദേശം ഒരിഞ്ച് വലുപ്പത്തിലുള്ള സ്വര്‍ണകഷണങ്ങളാണ് എല്ലിനുള്ളിലാക്കി കടത്തിക്കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button