പത്തനംതിട്ട : ശബരിമലയിൽ ദർശനം നടത്താനെത്തിയ യുവതികൾ തിരികെ പോകില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. തിരിച്ച് മടങ്ങാന്‍ വേണ്ടിയല്ല വ്രതം നോറ്റ് വന്നതെന്ന് യുവതികൾ മാധ്യമങ്ങളോട് വ്യക്തമാക്കി. കണ്ണൂര്‍ സ്വദേശിനി രേഷ്മയും ഷാനിലയുമാണ് മലകയറാനെത്തിയത്. പോലീസ് സുരക്ഷ ഒരുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്ന് രേഷ്മ പറഞ്ഞു. ഇവർക്കൊപ്പം ഏഴ് പുരുഷന്മാരും ഉണ്ടായിരുന്നു.
പുലർച്ചെ നാലരയോടെയാണ് പമ്പയിൽനിന്ന് നിന്ന് യുവതികള്‍ മലകയറി തുടങ്ങിയത്.എന്നാൽ നീലിമലയിൽ പ്രതിഷേധക്കാർ ഇവരെ തടയുകയായിരുന്നു. രണ്ടുമണിക്കൂറായി നീലിമലയില്‍ യുവതികളെ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്ത് പ്രതിഷേധം ഉണ്ടായാലും തിരികെ പോകില്ലെന്ന തീരുമാനത്തിൽ യുവതികൾ നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം നീലിമലയിലും പരിസരത്തും പ്രതിഷേധം ശക്തമാകുകയാണ്. സമയം പിന്നിടുമ്പോൾ പ്രതിഷേധക്കാരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സന്നിധാനത്തേക്ക് പോകാൻ കഴിയില്ലെന്ന് പോലീസ് യുവതികളെ അറിയിച്ചുകഴിഞ്ഞു.നിലവിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവെച്ചിരിക്കുന്നയാണ്.
Post Your Comments